Sports
മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 28 റൺസിന്റെ നേരിയ ലീഡ്
രണ്ടാം ദിനം നാല് വിക്കറ്റിന് 85 റൺസ് എന്ന നിലയിൽ കളിയാരംഭിച്ച ഇന്ത്യക്ക് 263 റൺസെടുക്കുമ്പോൾ എല്ലാ വിക്കറ്റും നഷ്ടമായി.ഇന്ന് കളി തുടങ്ങുമ്പോൾ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തുമായിരുന്നു ക്രീസിൽ.ആക്രമിച്ചു കളിച്ച ഇരുവരും 96 റൺസിന്റെ പാർട്ണർഷിപ് ഉണ്ടാക്കി ഇന്ത്യക്ക് ചെറുതാണെങ്കിലും ലീഡ് ഉണ്ടാക്കി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.ഗിൽ 90 ഉം പന്ത് 60 റൺസുമെടുത്തു.38 റൺസെടുത്ത വാഷിംഗ്‌ടൺ സുന്ദറാണ് ഇന്ത്യക്കു ലീഡ് നേടിത്തരാൻ സഹായിച്ചത്.ന്യൂസിലൻഡിനായി അജാസ് പട്ടേൽ 5 വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലാൻഡ് ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഒരു വിക്കറ്റിന് 39 റൺസ് എടുത്തിട്ടുണ്ട്. ഒരു റൺസെടുത്ത ഓപ്പണർ ടോം ലാതത്തിന്റെ വിക്കറ്റ് ആണ് നഷ്ടമായത്.ആകാശ് ദീപിനാണ് വിക്കറ്റ്.