Sports
ഇന്ത്യ ന്യൂസിലണ്ട് മൂന്നാം ടെസ്റ്റ് : ടോസ്സ് നേടിയ ന്യൂസിലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു
മുംബൈ : മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ടോസ്സ് കിട്ടിയ ന്യൂസിലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച സന്ദർശകരെ സംബന്ധിച്ച് ഈ മത്സരം അത്ര നിർണായകമല്ല. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം വളരെ നിർണായകമാണ്. ഈ മത്സരം തോറ്റാൽ ഇന്ത്യക്ക് സമ്പൂർണ തോൽവി നേരിടേണ്ടതായി വരും.അതു മാത്രമല്ല ഇനി ഒരു തോൽവി ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ് മോഹങ്ങൾക്ക് വൻ തിരിച്ചടിയാകുകയും ചെയ്യും.
ആദ്യ സെഷനിൽ ന്യൂസിലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എടുത്തിട്ടുണ്ട്.28 റൺസെടുത്ത ടോം ലാതവും 4 റൺസെടുത്ത കോൺവേയും 5 റൺസെടുത്ത രചിൻ രവീന്ദ്രയുമാണ് പുറത്തായത്. വാഷിംഗ്ട്ടൺ സുന്ദർ രണ്ട് വിക്കറ്റും ആകാശ് ദീപ് ഒരു വിക്കറ്റും വീഴ്ത്തി.