Local News
നാഗ്പൂരിൽ നിന്നും കൊൽക്കത്തയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തിരമായി ഇറക്കി
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കു പോകുകയായിരുന്ന ഇൻഡിഗോ വിമാനം 6E812 ആണ് അടിയന്തിരമായി ഇറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ റായ്പൂർ വിമാനത്താവളത്തിലെത്തിയ വിമാനം പരിശോധിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് കീർത്തൻ റാത്തോഡ് പറഞ്ഞു.