inner-image

വിലയിടിവിന്റെ റെക്കോഡ് തിരുത്തിയെഴുതുകയാണ് രൂപ.ഇന്ന് ഒരു ഡോളറിന് 84.13 എന്ന നിരക്കിലാണ് രൂപ . തുടർച്ചയായ നാലാം സെഷനിലും റെക്കോർഡ് ഇടിവാണ് രൂപയുടെ മൂല്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഡോളറിന് 84 രൂപ 11 പൈസയെന്ന നിരക്കിലേക്ക് താഴ്ന്ന രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിക്ഷേപകരുടെ ആശങ്ക രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് ചൈനയിലേക്ക് വിദേശ നിക്ഷേപകർ നീങ്ങുന്നതും രൂപയ്ക്ക് തിരിച്ചടിയായി.

Ad Image Ad Image Ad Image Ad Image Ad Image Ad Image