Local News
ഇന്ത്യൻ റെയില്‍വേ സേവനങ്ങളെല്ലാം; ഇനി ഒരു കുടക്കീഴില്‍
റെയില്‍വേ നല്‍കിവരുന്ന എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴില്‍ ലഭ്യമാകും. റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിന് ആപ്പ് തയ്യാറാകുന്നു.
സെന്റർ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റമാണ് ഐആർസിടിസിയുമായി ചേർന്ന് പുതിയ ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്.
ഡിസംബർ അവസാനത്തോടെ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ആപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്ഫോം പാസ് എടുക്കല്‍, ഭക്ഷണ ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ് തുടങ്ങി റെയില്‍വേയുടെ എല്ലാ സേവനങ്ങളും ലഭ്യമാകും. റെയില്‍വേയുടെ എല്ലാ സേവനങ്ങള്‍ക്കും വിവിധ ആപ്പുകള്‍ ആണ് നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഓരോ സേവനങ്ങള്‍ക്കും ഓരോ ആപ്പ് എന്ന രീതി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റെയില്‍വേ എല്ലാ സേവനങ്ങളും കൂടി ഒരുമിച്ച് ലഭ്യമാക്കുന്നതിന് സമഗ്രമായ ഒരു ആപ്പ് നിർമിക്കാൻ ലക്ഷ്യമിടുന്നത്.