inner-image

ഒന്നിച്ച് പഠിച്ച 3 സൂഹൃത്തുക്കൾ വർഷങ്ങൾക്കു ശേഷം ഇന്ത്യൻ സായുധ സേനകളുടെ തലപ്പത്ത്. ഒരുമിച്ച് പഠിച്ച 3 സൂഹൃത്തുക്കൾ ഇന്ത്യൻ കര, വ്യോമ, നാവിക സേനകളുടെ തലപ്പത്തെത്തുന്നതോടുകൂടിയാണ് ഇത്തരം ഒരു പൂർവ വിദ്യാർത്ഥി സംഗമത്തിന് ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും സാക്ഷ്യം വഹിക്കാൻ പോകുന്നത്. നിയുക്ത വ്യോമ സേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗ് ചുമതലയേൽക്കുന്നതോടെയാണ് മൂന്ന് സേനകളുടെയും തലപ്പത്ത് സഹപാഠികളുടെ ഒത്തു ചേരൽ ഒരുങ്ങുന്നത്.

                                           കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും നിയുക്ത വ്യോമ സേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗും പൂണെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ 1983lലെ സഹപാഠികളാണ്. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും നാവികസേനയുടെ തലവൻ അഡ്മിറൽ ദിനേശ് കെ ത്രിപാഠിയും മധ്യപ്രദേശിലെ രേവാ സൈനിക് സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്.

                                            അഡ്മിറൽ ദിനേശ് കെ ത്രിപാഠി നാവിക സേനാ മേധാവിയായി ചുമതലയേൽക്കുന്നത് ഏപ്രിൽ 30ന് ആയിരുന്നു. ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയായി ചുമതലയേൽക്കുന്നത് ജൂൺ 30നും. എയർ മാർഷൽ അമർ പ്രീത് സിംഗ് വ്യോമ സേനാ മേധാവിയായി ചുമതലയേൽക്കുന്നത് സെപ്റ്റംബർ 30നാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image