inner-image


            ബംഗ്ലാദേശിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് കളിക്കുന്നത് .ടെസ്റ്റ് ക്രിക്കറ്റിൽ ഒരു തവണ പോലും ഇന്ത്യ ബംഗ്ലാദേശിനെതിരെ തോറ്റിട്ടില്ല. ഈ റെക്കോർഡ് നിലനിർത്താനുള്ള ലക്ഷ്യത്തോടെ കൂടിയാവും ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. അടുത്ത വർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കെ തുടര്‍ച്ചയായി മൂന്നാം പ്രാവശ്യവും ഫൈനൽ യോഗ്യത നേടാനാവുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.നിലവിൽ പോയിൻ്റ് പട്ടികയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

            കോച്ച് ഗൗതം ഗംഭീറിൻ്റെ കീഴിലുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണ്. ദുലീപ് ട്രോഫിയുടെ ചില മത്സരങ്ങൾക്ക് ശേഷമേ ടീമിനെ പ്രഖ്യാപിക്കാൻ സാധ്യതയുള്ളൂ. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബർ 19ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലും രണ്ടാം മത്സരം സെപ്റ്റംബർ 27ന് കാണ്പൂരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലും ആയിരിക്കും നടക്കുക.

               ഇന്ത്യയിൽ നിലവിലുള്ള സാഹചര്യങ്ങൾ സ്പിന്നറുകൾക്ക് അനുയോജ്യമാണ്. ബംഗ്ലാദേശിൻ്റെ സ്പിന്നർമാർ പാകിസ്താനിൽ നടത്തിയ മികച്ച പ്രകടനം ഇന്ത്യയെ ആശങ്കയിലാക്കും.അടുത്തകാലത്തെ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്പിൻ ബോളർമാർക്ക് എതിരെയുള്ള പ്രകടനങ്ങൾ വളരെ മോശമായിരുന്നു. ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും ഒഴിവ് നികത്താൻ യുവതാരങ്ങൾക്ക് ഉള്ള അവസരമാണ് ഈ പരമ്പര. ഈ പരമ്പരയിലെ പ്രകടനങ്ങളെ മുൻനിർത്തിയാവും വരാനിരിക്കുന്ന ന്യൂസിലാൻഡ്, ഓസ്ട്രേലിയ പരമ്പരയ്ക്കുള്ള ടീമിനെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്കുള്ള സാധ്യത കുറവാണെങ്കിലും സൂര്യകുമാർ യാദവിൻ്റെ തിരിച്ചുവരവ് സാധ്യത തള്ളിക്കളയാൻ ആവില്ല.വരാനിരിക്കുന്ന വലിയ പരമ്പരകൾക്ക് മുന്നോടിയായി ബൂംറയ്ക്ക് വിശ്രമം കൊടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം.

             ക്രിക്കറ്റിനെ ഞെട്ടിച്ച് ബംഗ്ലാദേശ് പാകിസ്താനിൽ ടെസ്റ്റ് പരമ്ബര നേടിക്കഴിഞ്ഞു. വലിയ പ്രതിസന്ധികളുണ്ടായിരുന്നിട്ടും 2-0 എന്ന നിലയിൽ പരമ്ബര തൂത്തുവാരിയതിലൂടെ ബംഗ്ലാദേശ് വലിയ ഒരു അട്ടിമറി തന്നെ നടത്തിക്കഴിഞ്ഞു. പാക്കിസ്ഥാന് എതിരെയുള്ള വിജയത്തിന് ശേഷം ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര നേടുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യം എന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ പറയുകയുണ്ടായി.

സാധ്യത ടീം ഇന്ത്യ: രോഹിത് ശർമ്മ(C), ശുഭാൻ ഗിൽ, വിരാട് കോലി, കെ.എൽ രാഹുൽ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബൂംറ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർഷ്വദീപ് സിംഗ്, ധ്രുവ് ജൂറൽ, ആർ.അശ്വിൻ, സർഫറാസ് ഖാൻ

സാധ്യത ടീം ബംഗ്ലാദേശ് : മഹമുദ് ഹസൻ ജോയ്, നജൂൽ ഹൊസൈൻ ഷാന്തോ(C), മുമീനുൽ ഹഖ്, മെഹിദി ഹസൻ, ഷാഹിദ് ഹസൻ, നജീം ഷാഹിദ്, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ്, സക്കിർ ഹസൻ, ഖാലിദ് അഹമ്മദ്, ഷോറിഫുൽ ഇസ്ലാം, ഹസൻ മുഹമ്മദ്, തൈജുൽ ഇസ്ലാം, ടാസ്കിൻ അഹമ്മദ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image