Sports
രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡ് കൂറ്റൻ ലീഡിലേക്ക്
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 156 റൺസിന് ഓൾ ഔട്ട് ആയിരുന്നു. 38 റൺസ് എടുത്ത രവീന്ദ്ര ജഡേജ ആയിരുന്നു ടോപ് സ്‌കോറർ. സ്പിന്നർമാർക്കായി ഒരുക്കിയ പിച്ചിൽ സ്വയം കുഴി തോണ്ടുകയായിരുന്നു ഇന്ത്യ. തലേ ദിവസം ഏഴു വിക്കറ്റെടുത്ത് തിളങ്ങിയ വാഷിങ്ടൺ സുന്ദറിന് മറുപടിയായി ന്യൂസിലാൻഡ് താരം മിച്ചൽ സാന്റ്നർ ഏഴു വിക്കറ്റ് എടുത്ത് ഇന്ത്യയുടെ കഥ കഴിച്ചു.ഇന്ത്യയുടെ പേര് കേട്ട ബാറ്റിംഗ് നിര വെറും 45.3 ഓവറിൽ 156 റൺസിന് കൂടാരം കയറി.
രണ്ടാം ഇന്നിങ്സിൽ ന്യൂസിലാൻഡിന്റെ 4 വിക്കറ്റുകൾ വാഷിംഗ്‌ടൺ സുന്ദർ പിഴുതു. അഞ്ച് വിക്കറ്റുകളും മൂന്ന് ദിവസവും ബാക്കി നിൽക്കെ സന്ദർശകരെ തോൽപ്പിക്കുക എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി ആകും.