inner-image

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. പരമ്പരയില്‍ 2-1ന് മുന്നിലെത്തിയതോടെ ഓസീസ് ഫൈനലിന് ഒരുപടി കൂടി അടുത്തു. ഇന്ത്യക്ക് ഇനി മത്സരം മാത്രമാണ് ചാംപ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നത്. ജനുവരില്‍ സിഡ്‌നിയിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന പരമ്പര. അതില്‍ തോല്‍ക്കുകയോ മത്സരം സമനിലയില്‍ അവസാനിക്കുകയോ ചെയ്താല്‍ ഇന്ത്യ പുറത്താവും. ഇനി ജയിക്കുകയാണെങ്കില്‍ പരമ്പരയില്‍ 2-2ന് ഒപ്പമെത്താന്‍ ഇന്ത്യക്കാവും. അപ്പോഴും ഫൈനലിലെത്തുക എളുപ്പമുള്ള കാര്യമാവില്ല ഇന്ത്യക്ക്. മാത്രമല്ല, ഓസ്ട്രേലിയ വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കുന്ന രണ്ട് ടെസ്റ്റുകളും ജയിക്കാനും പാടില്ല.

Ad Image Ad Image Ad Image Ad Image Ad Image Ad Image