Sports
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ കരകയറുന്നു
ആദ്യ ഇന്നിങ്സിൽ 46 റൺസിനു കൂടാരം കയറിയ ഇന്ത്യ രണ്ടാമിന്നിങ്സിൽ കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തിട്ടുണ്ട്. 51 റൺസെടുത്ത വിരാട് കോഹ്ലിയും 57 റൺസ് എടുത്ത സർഫറാസ് ഖാനുമാണ് ക്രീസിൽ. 52 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയും 35 റൺസ് എടുത്ത ജയസ്വാളുമാണ് ഔട്ട് ആയത്. രണ്ടു വിക്കറ്റ് നേടിയതും അജാസ് പട്ടേൽ ആണ്.