inner-image

ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ദിനം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. ചിന്നസ്വാമിയില്‍ ഇന്ന് ആരംഭിക്കേണ്ട ടെസ്റ്റിന് കനത്ത മഴയെ തുടര്‍ന്ന് ടോസ് ഇടാന്‍ പോലും സാധിച്ചില്ല.ആദ്യദിനം നഷ്ടമായതിനാല്‍ നാളെ നേരത്തെ മത്സരം തുടങ്ങും. 9.15 മുതല്‍ 11.30 വരെയാണ് ആദ്യ സെഷന്‍. ലഞ്ചിന് ശേഷം രണ്ടാം സെഷന്‍ 12.10 ആരംഭിച്ച് 02.25ന് അവസാനിക്കും. മൂന്നാം സെഷന്‍ 02.45ന് ആരംഭിച്ച് 4.45ന് അവസാനിക്കും. വരുന്ന ദിവസങ്ങളിലും മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനൽ ഉറപ്പിക്കാൻ ഈ പരമ്പര ഇന്ത്യക്ക് നിർണ്ണായകമാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image