Sports
ടി20 ലോകകപ്പ് സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യ ഇന്ന് രാത്രി 7:30ക്ക് ശ്രീലങ്കക്ക് എതിരെ.
ടി20 ലോകകപ്പ് സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യ ഇന്ന് രാത്രി 7:30ക്ക് ശ്രീലങ്കക്ക് എതിരെ. പാകിസ്ഥാനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ആത്മവിശ്വാസത്തിൽ ആണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ന്യൂസിലൻഡിനോട് 58 റൺസിൻ്റെ തോൽവിയോടെയാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാൻ ഇറങ്ങിയത്.ഇനി ഒരു തോൽവി പോലും സെമി ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രദീക്ഷകൾക്കു മങ്ങൽ പറ്റും. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ കരുത്തിനെ നേരിടാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ ശ്രീലങ്കയെ തോൽപ്പിക്കുന്നത് കൂടുതൽ ദൈരം നൽകും.