Politics, International
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം ; വിസ നടപടികൾ വൈകിയേക്കും
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം വിസാ നടപടികളുടെ വേഗം കുറയ്ക്കും. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തില്‍ വിസാ നടപടികള്‍ പരിമിതപ്പെടുത്താനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ധര്‍ പറഞ്ഞു.ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയ സാഹചര്യത്തില്‍ വിസാ നടപടികള്‍ നിര്‍വഹിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥ ബലം എന്നിവ ഡല്‍ഹിയിലെ സ്ഥാനപതി കാര്യാലയത്തില്‍ പരിമിതപ്പെടുത്തും. വിതരണം ചെയ്യുന്ന വിസകളുടെ എണ്ണം വെട്ടിക്കുറക്കാനും കാരണമാകും.