Sports
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിന് 515 റൺസ് വിജയലക്ഷ്യം
ഇന്ത്യയുടെ രണ്ടാം ഇന്നിംഗിങ്‌സ് 287 നു 4 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. നേരത്തെ ആദ്യ ഇന്നിംഗിങ്ങിൽ 376 റൺസ് നേടിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 149 റൺസിന് പുറത്തായിരുന്നു. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിംഗിങ്‌സ് ലീഡ് 227 ആയി. 81ന് 3 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്കായി ഗില്ലും പന്തും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 167 റൺസ് പാർട്ണർഷിപ്പ് നേടി. സ്കോർബോർഡിൽ 234 റൺസ് ആയപ്പോൾ 109 റൺസ് നേടിയ പന്ത് പുറത്തായി. ഇന്ത്യ ബാറ്റിംഗ് ഡിക്ലയർ ചെയ്യുമ്പോൾ 119 റൺസോടെ ഗില്ലും 22 റൺസോടെ രാഹുലും ആയിരുന്നു ക്രീസിൽ.