inner-image

ബംഗ്ലാദേശിനെരായ ആദ്യ ടെസ്റ്റില്‍ ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം. ചെന്നൈ ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇപ്പോൾ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ 88 റണ്‍സാണുള്ളത്. യശസ്വി ജയ്‌സ്വാള്‍ (37), റിഷഭ് പന്ത് (33) എന്നിവരാണ് ക്രീസില്‍. 


         ഹസൻ മഹ്മൂദ് ന്റെ പന്തിൽ രോഹിത് സ്ലിപ്പിൽ ക്യാപ്റ്റൻ നജ്മുല്‍ ഹുസൈന്‍ ഷാന്റോക്കു ക്യാച്ച് നൽകി മടങ്ങി. ആറാം ഓവറിൽ രോഹിത് മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർബോർഡിൽ 14 റൺസ് ആയിരുന്നു. തുടർന്ന് വന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് നിലയുറപ്പിക്കാനായില്ല, മഹ്മൂദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ലിറ്റൺ ദാസിന് ക്യാച്ച് നൽകി. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തിൽ ഗിൽ ബാറ്റ് വെക്കുകയായിരുന്നു. കോലിയും, ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ ബാറ്റ് ഉപയോഗിച്ച് ലിറ്റൺ ദാസിന് ക്യാച്ച് നൽകി. കോലി ഔട്ട് ആവുമ്പോൾ ഇന്ത്യ 34-3 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

      അവിടെ നിന്ന് ഒന്നിച്ച യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് കൂട്ടുകെട്ട് ഇന്ത്യയെ വലിയ തകർച്ചയിലേക്ക് വീഴാതെ എത്തിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image