Entertainment
ഇന്ത്യൻ 2 തിയേറ്ററിൽ വൻ പരാജയമായി, ഇന്ത്യൻ 3 തിയേറ്റർ റിലീസ് ഒഴിവാക്കി ഒടിടി യിൽ റിലീസ് ചെയ്യും
1996 ൽ കമലഹാസൻ ശങ്കർ കൂട്ടുകെട്ടിൽ സൂപ്പർഹിറ്റ് ആയി മാറിയ ഇന്ത്യൻ സിനിമയ്ക്കു രണ്ടാം ഭാഗം ഇറങ്ങുമെന്ന് അറിഞ്ഞപ്പോൾ തന്നെ ആരാധകർ വലിയ ആവേശത്തിലായിരുന്നു. പക്ഷെ ബോക്സ് ഓഫീസിൽ ചിത്രം വൻ പരാജയമായിരുന്നു.തമിഴ് സിനിമ ലോകം കണ്ട എക്കാലത്തെയും വലിയ പരാജയമായിരുന്നു ഇന്ത്യൻ 2.ഇന്ത്യന്‍ 2വിനൊപ്പം മൂന്നാം ഭാഗത്തിന്റെയും ചിത്രീകരണം ഒരേസമയം നടന്നിരുന്നു.നെറ്റ്ഫ്‌ളിക്‌സാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നതെന്ന് സൂചനകളുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും സിനിമ ഒടിടിയിലെത്തുമെന്ന് ഏതാണ്ട് തീര്‍ച്ചയായിരിക്കുകയാണ്. 2025 ജനുവരിയിലാകും സിനിമ റിലീസ് ചെയ്യുക