inner-image

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ഐആർസിടിസിയുടെ സേവനങ്ങൾ തടസപ്പെട്ടു. വെബ്സൈറ്റ് പുതുക്കുന്നതിന്റെ ഭാ​ഗമായാണ് സേവനങ്ങൾ തടസപ്പെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയവർക്കെല്ലാം പിന്നീട് ശ്രമിക്കാനുള്ള സന്ദേശമാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ തത്കാൽ ടിക്കറ്റെടുക്കാൻ ശ്രമിച്ചവരെയാണ് പ്രശ്നം ഏറ്റവും കൂടുതൽ ബാധിച്ചത്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ടിക്കറ്റെടുക്കാൻ സാധിക്കാത്തതെന്നാണ് ശ്രമിച്ചവർക്ക് സന്ദേശം ലഭിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന 'സൂപ്പര്‍ ആപ്പ്' പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങളിലാണ് ഐആര്‍സിടിസി. ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ഭക്ഷണ ബുക്കിംഗ് എന്നിങ്ങനെ അനവധി സേവനങ്ങള്‍ ഒരു ആപ്പിലേക്ക് എത്തിക്കാനാണ് റെയില്‍വേ സൂപ്പര്‍ ആപ്പ് വഴി ശ്രമിക്കുന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image