inner-image

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പെര്‍ത്ത് ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തിയപ്പോള്‍ ധ്രുവ് ജുറെലും ദേവ്‌ദത്ത് പടിക്കലും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. സ്പിന്‍ നിരയില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തി.ഓസ്ട്രേലിയന്‍ ടീമിൽ  പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്കോട് ബോളണ്ട് ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെടുത്തിട്ടുണ്ട്.ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ രാഹുലും ഗില്ലും ചേർന്ന് 69 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി. കെഎൽ രാഹുൽ 37 ഉം ഗിൽ 31 ഉം റൺസെടുത്ത് പുറത്തായി. വിരാട് കോഹ്ലി 7 റൺസും എടുത്തു.ഋഷഭ് പന്തും ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ് ഇപ്പോൾ ക്രീസിൽ. മിച്ചൽ സ്റ്റാർക്ക് 3 ഉം സ്കോട്ട് ബോളണ്ട് ഒരു വിക്കറ്റും വീഴ്ത്തി.

                             ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.

                              ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശർമ്മ, ആര്‍ അശ്വിന്‍, നിതീഷ്  കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.

Ad Image Ad Image Ad Image Ad Image Ad Image Ad Image