inner-image

ബെംഗളൂരു : ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് 8 വിക്കറ്റിന്റെ ആധികാരിക വിജയം. ഇന്ത്യ ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഓപ്പണര്‍മാരായ ടോം ലാഥം (0), ഡെവോണ്‍ കോണ്‍വെ (17) എന്നിവരുടെ നഷ്ടത്തിൽ ലക്ഷ്യം കണ്ടു. രചിൻ രവീന്ദ്രയും(39) വിൽ യങ്ങും(45) ചേർന്ന കൂട്ടുകെട്ടാണ് അഞ്ചാം ദിവസത്തെ കളിയുടെ ആദ്യ സെക്ഷനിൽ തന്നെ കളി തീർക്കാൻ സന്ദർശകർക്ക് സാധിച്ചത്. മൂന്നു മത്സര പരമ്പരയിൽ ന്യൂസിലാൻഡ് മുന്നിലെത്തി.അടുത്ത മത്സരം ഒക്ടോബർ 24 ന് പൂനെയിൽ ആരംഭിക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image