Sports
ഇന്ത്യ - ന്യൂസീലൻഡ് രണ്ടാം ടെസ്റ്റ് : ന്യൂസീലൻഡ് ആദ്യ ഇന്നിഗ്‌സിൽ 259 ന് പുറത്ത്
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ആദ്യ ഇന്നിഗ്‌സിൽ സന്ദർശകർ 259 റൺസിന് ഓൾ ഔട്ട് ആയി.76 റൺസെടുത്ത ഡെവോൺ കോൺവേയും 65 റൺസെടുത്ത രചിൻ രവീന്ദ്രയും ആണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർമാർ.ഇന്ത്യക്കായി വാഷിംഗ്‌ടൺ സുന്ദർ 7 വിക്കറ്റും രവിചന്ദ്ര അശ്വിൻ 3 വിക്കറ്റും വീഴ്ത്തി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 3 റൺസ് എടുത്തിട്ടുണ്ട്.രോഹിത് ശർമ്മ റൺസൊന്നും എടുക്കാതെ പുറത്തായി.