Sports
കാൺപൂർ ടെസ്റ്റിൽ ടോസ് ലഭിച്ച ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു
കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമൊന്നുമില്ല. ഔട്ട് ഫീൽഡിലെ നനവ് കാരണം മത്സരം 10.30 നു ആരംഭിക്കുകയുള്ളു.ആദ്യ മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ആദ്യ ടെസ്റ്റ് ഇന്ത്യ 280 റൺസിന് വിജയിച്ചിരുന്നു .