inner-image

പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 150 റൺസിന് എല്ലാവരും പുറത്തായി.നാലുവിക്കറ്റുകള്‍ നേടിയ ജോഷ് ഹേസല്‍വുഡും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ വേഗത്തിൽ കൂടാരം കയറ്റി.59 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും സഹിതം 41 റണ്‍സ് നേടിയ നിതിഷ് റെഡ്ഢിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 78 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 37 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് പിന്നീട് ഇന്ത്യൻ ബാറ്റിങ് നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോർ. പന്തും നിതീഷും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 48 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ക്യാപ്റ്റന്‍. ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സാണ് നയിക്കുന്നത്.  ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 33 റൺസ് എടുത്തിട്ടുണ്ട്.ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി.

Ad Image Ad Image Ad Image Ad Image Ad Image Ad Image