inner-image

ദുബായ്: അടുത്ത മാസം നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ഐസിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക വനിതാ ചാംപ്യന്‍മാര്‍ക്ക് നല്‍കുന്നത്. ചരിത്രത്തിലാദ്യമായി പുരുഷ ടീമിനു തുല്ല്യമായി വനിതാ ടീമുകള്‍ക്കും സമ്മാനത്തുക ലഭിക്കുന്നു എന്നതും പ്രത്യേകതയാണ്.

2.34 ലക്ഷം അമേരിക്കന്‍ ഡോളറാണ് (ഏതാണ്ട് 20 കോടി ഇന്ത്യന്‍ രൂപ) കിരീടം നേടുന്ന ടീമിനു സമ്മാനത്തുക ലഭിക്കുക. 2023ലെ എഡിഷനെ അപേക്ഷിച്ച് രണ്ടിരട്ടിയോളം വര്‍ധനവാണ് ഐസിസി സമ്മാനത്തുകയില്‍ വരുത്തിയിരിക്കുന്നത്. റെക്കോര്‍ഡ് തുകയാണ് വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത്.കഴിഞ്ഞ തവണ ഏതാണ്ട് 20 കോടിയ്ക്കടുത്താണ് ചാംപ്യന്‍ ടീമിനു ലഭിച്ചത്. ഇത്തവണ 134 ശതമാനമാണ് വര്‍ധിക്കുന്നത്. റണ്ണേഴ്‌സ് അപ്പിനു 1.17 ലക്ഷം യുഎസ് ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 675,000 യുഎസ് ഡോളറുമാണ് സമ്മാനത്തുക ലഭിക്കുക.

ഇത്തവണ യുഎഇയാണ് വനിതാ ടി20 ലോകകപ്പിനു വേദിയാകുന്നത്. ഒക്ടോബര്‍ 3 മുതല്‍ 20 വരെയാണ് പോരാട്ടം. 15 വരെ ഗ്രൂപ്പ് പോരാട്ടങ്ങള്‍. 17, 18 തീയതികളിലായി സെമി പോരാട്ടങ്ങള്‍ അരങ്ങേറും. ഫൈനല്‍ 20നാണ്. യുഎഇയിലെ ദുബായ്, ഷാര്‍ജ എന്നിവയാണ് വേദികള്‍.

Ad Image Ad Image Ad Image Ad Image Ad Image Ad Image