Local News
അങ്കമാലിയിൽ ഗൃഹനാഥൻ വീടിന് തീ വെച്ച് ജീവനൊടുക്കി, ഭാര്യ പൊള്ളലേറ്റു മരിച്ചു.മക്കൾ ഗുരുതരാവസ്ഥയിൽ
കൊച്ചി: അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടർന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റുലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
പുളിയനം മില്ലുംപടിക്കല്‍ എച്ച്.ശശി, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ചാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ശശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്ബത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.