inner-image

ജ്യോതിഷത്തില്‍ ഏറ്റവും വലിയ ദോഷങ്ങളിലൊന്നാണ് പിതൃദോഷം. കുടുംബത്തിലെ ഗുരുകാരണവന്മാരുടെ അഥവാ പിതൃക്കളുടെ അനുഗ്രഹം ഇല്ലാത്ത അവസ്ഥയാണത്.


ഇത് ആ കുടുംബത്തിലെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. പരിഹരിക്കപ്പെടാതെ പോയാല്‍ പിതൃദോഷം വരുംതലമുറകളെ വരെ ബാധിക്കുമെന്നാണ് വിശ്വാസം. പിതൃക്കളുടെ കര്‍മ്മഫലങ്ങള്‍ വരും തലമുറകളെ ബാധിക്കുമെന്ന വിശ്വാസത്തില്‍ അധിഷ്ഠിതമാണ് പിതൃദോഷം അല്ലെങ്കില്‍ പിതൃശാപം എന്നീ ആശയങ്ങളെല്ലാം. എന്താണ് പിതൃദോഷമെന്നും ഇതിന്റെ പരിഹാരമെന്താണെന്നും എങ്ങനെ ഇത് തിരിച്ചറിയാമെന്നും നോക്കാം.എന്താണ് പിതൃദോഷം?


പിതൃക്കളുടെ ശാപം, ഗുരുകാരണവന്മാരുടെ ശാപം എന്നെല്ലാം നമ്മള്‍ കേട്ടിരിക്കും. കുടുംബത്തിലെ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളോ മുന്‍ തലമുറകളില്‍ നിന്നുള്ള കര്‍മ്മ കടങ്ങള്‍ വീട്ടാതിരിക്കുന്നതോ ആണ് പിതൃദോഷത്തിലേക്ക് നയിക്കുന്നത്. നമ്മുടെ ഗുരുകാരണവന്മാര്‍ എന്തെങ്കിലും ആചാരങ്ങളില്‍ വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അവരുടെ ആത്മാക്കള്‍ മോക്ഷം പ്രാപിക്കാതിരിക്കുകയോ ചെയ്യുമ്ബോള്‍ അത് വരും തലമുറകളില്‍ ഉള്ള ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു.പരിഹാരങ്ങള്‍


ജീവിതത്തില്‍ പിതൃദോഷമുണ്ടെന്ന് തോന്നുകയോ കണ്ടെത്തുകയോ ചെയ്താല്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ പരിഹാരങ്ങള്‍ നടത്തേണ്ടതുണ്ട്. അത്തരം പരിഹാരങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.


ശ്രാദ്ധം


കുടുംബത്തിലെ മരണപ്പെട്ടവരെ അല്ലെങ്കില്‍ പിതൃക്കളെ പ്രീതിപ്പെടുത്തുന്നതിനുള്ള ആചാരമാണിത്. അമാവാസി നാളുകളിലെ പിതൃ പക്ഷത്തിലാണ് ഇത് നടത്തുക.പിണ്ഡ ബലി


പിതൃക്കളുടെ പൈദാഹം അകറ്റുന്നതിനായി ഭക്ഷണം നല്‍കുക എന്ന സങ്കല്‍പ്പമാണിത്. കഷ്ടപ്പാടുകളില്‍ നിന്നും കര്‍മ്മ ദോഷങ്ങളില്‍ നിന്നും മുക്തി നല്‍കാന്‍ അത് സഹായിക്കുമെന്നാണ് വിശ്വാസം

Ad Image Ad Image Ad Image Ad Image Ad Image Ad Image