മലയാളം സിനിമ ലൈംഗിക ചൂഷണം നടത്തിയവർക്കെതിരെ നടി ഹണി റോസ്
മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷ കൊടുക്കണമെന്ന് ഹണി റോസ്. താൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണത്തിന് വിധേയരായതായി അറിയില്ലെന്നും നടി പറഞ്ഞു. ഇതിനെ പറ്റിയുള്ള അന്വേഷണങ്ങൾ നടക്കട്ടെ എന്നും എല്ലാം പുറത്തു വരട്ടെയെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.