Crime News
അമ്മയുടെ സുഹൃത്തുക്കളായ മൂന്ന് പേർ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പ്രതികൾ അറസ്റ്റില്‍
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായ മൂന്നുപേർ. കോഴിക്കോട് മുക്കത്താണ് സംഭവം. അറസ്റ്റിലായ മൂന്നുപേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കേസില്‍ ഇനിയും കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
വയറുവേദനയെത്തുടര്‍ന്ന് 15 വയസ്സുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത് . തുടര്‍ന്നുള്ള പോലീസിന്റെ അന്വേഷണത്തില്‍ കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളായ മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ്, അസം സ്വദേശി മോമന്‍ അലി എന്നിവര്‍ അറസ്റ്റിലാവുകയായിരുന്നു. പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം ചൈല്‍ഡ് കെയര്‍ സെന്ററിലേയ്ക്ക് മാറ്റി.