Politics, Opinion & Editorial, Local News
കഴിഞ്ഞ നാല് വർഷം നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം .
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റിപ്പോർട്ട് ഡി ജി പിക്കു ലഭിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു ചോദിച്ച കോടതി അതില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.കുറ്റകൃത്യങ്ങള്‍ക്കുള്ള പരിഹാരമാണോ സിനിമാനയമെന്നു കോടതി ചോദിച്ചു. റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപവും അതില്‍ പരാമർശിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുകളും പ്രത്യേക അന്വേഷണസംഘ (എസ് ഐ ടി)ത്തിനു കൈമാറാൻ കോടതി ഉത്തരവിട്ടു.
റിപ്പോർട്ടില്‍ പരാമർശിച്ച ലൈംഗികാതിക്രമവും പോക്സോ കുറ്റകൃത്യവും പരിശോധിക്കാൻ കോടതി എസ് ഐ ടിക്കു നിർദേശം നല്‍കി. റിപ്പോർട്ട് എസ് ഐ ടിക്കു കൈമാറിയശേഷമേ മുദ്രവെച്ച കവർ തുറക്കൂയെന്നു കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഇന്നാണ് കോടതിയില്‍ ഹാജരാക്കിയത്. റിപ്പോര്‍ട്ടിലെ ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന്‌റെ സിറ്റിങ് ഹൈക്കോടതിയില്‍ ആരംഭിച്ചപ്പോഴാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം കോടതി ഉയര്‍ത്തിയത്. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഇന്ന് ഹാജരാക്കിയത്.