inner-image

ജസ്റ്റിസ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയെ അറിയിക്കും.വിഷയത്തില്‍ സര്‍ക്കാരിന്‌റെ സത്യവാങ്മൂലവും കോടതിയുടെ പരിഗണനയില്‍ വരും.

                                       റിപ്പോര്‍ട്ടിന്‍മേല്‍ നാല് വര്‍ഷത്തിനകം നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെ നേരത്തേ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നിഷ്‌ക്രിയത്വം പാലിച്ചുവെന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോര്‍ട്ട് 2021 ല്‍ ഡിജിപിക്ക് കൈമാറിയിട്ടും സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ല? നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്നും രേഖാമൂലം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

                                        റിപ്പോർട്ടില്‍ പരാമർശിച്ച ലൈംഗികാതിക്രമവും പോക്സോ കുറ്റകൃത്യവും പരിശോധിക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നല്‍കിയിരുന്നു. റിപ്പോർട്ട് എസ് ഐ ടിക്കു കൈമാറിയശേഷമേ മുദ്രവെച്ച കവർ തുറക്കൂയെന്നു കോടതി വ്യക്തമാക്കിയിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image