Health
ഇന്ന് ലോക ഹൃദയദിനം
ലോകമെമ്പാടുമുള്ള നാലിലൊന്നു മരണങ്ങൾ സംഭവിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണ്. ഹൃദയ സംബന്ധമായ മരണങ്ങളിൽ 85% ഹൃദയാഘാതം മൂലമാണ് സംഭവിക്കുന്നത്. ഉയർന്ന രക്ത സമ്മർദ്ദവും അമിത കൊളസ്ട്രോളുമാണ് ഇതിനു പ്രധാന കാരണം. മനുഷ്യരുടെ ജീവിത ശൈലി ഹൃദയത്തിന്റെ ആരോഗ്യത്തിന് ഒരു മുഖ്യ കാരണമാണ്. പ്രധാനമായും കഴിക്കുന്ന ഭക്ഷണത്തിന്റെയും വ്യായാമ കുറവും പുകവലി മദ്യപാനം ഇവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തിന് കുറവ് വരുത്തുന്നതിന് കാരണമാണ്.നല്ല ജീവിത ശൈലി പിന്തുടരുക ,ദിവസവും 7-8 മണിക്കൂർ ഉറങ്ങുക ഇതെല്ലം ഹൃദയത്തെ സംരക്ഷിക്കുന്നതിന് നമ്മെ സഹായിക്കും.