inner-image


    വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മിയുമായി സഖ്യമുണ്ടക്കണമെന്ന കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശത്തില്‍ ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡയാണ് സഖ്യത്തിനെതിരെ രംഗത്തെത്തിയത്. സംസ്ഥാനത്ത് കോൺഗ്രസിന് വലിയ വിജയ പ്രതീക്ഷയാണ് ഉള്ളത്. എന്നിരുന്നാലും ആം ആദ്മിയുമായുള്ള സഖ്യം ബിജെപിയെ വീഴ്ത്താൻ ഉപകരിക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും നിലപാടെടുത്തിരുന്നു. എന്നാൽ സംസ്ഥാനത്ത് സഖ്യം ആവശ്യമില്ല എന്ന് ഹൂഡയുടെ നേതൃത്വത്തിൽ നിലപാടെടുത്തിരുന്നു.

    കോൺഗ്രസിലെ സിറ്റിങ് എം എല്‍ എമാരായ 28പേരിൽ ചിലരെ മാറ്റി നിർത്തണമെന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. ആ മാറ്റിനിർത്തപ്പെടുന്നവരിൽ ഹൂഡ ക്യാമ്ബില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. പാര്‍ട്ടി യോഗത്തില്‍നിന്ന്‌ ഹൂഡ ഇറങ്ങിപ്പോകുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയെന്നും വാര്‍ത്തകളുണ്ട്‌. കോൺഗ്രസുമായി സഖ്യം ഇല്ലെങ്കിൽ 50 സീറ്റ് വരെ ഒറ്റയ്ക്ക് മത്സരിക്കുവാൻ ആണ് ആം ആദ്മിയുടെ തീരുമാനം. തത്വത്തിൽ ഹരിയാനയില്‍ ആം ആദ്‌മി പാര്‍ട്ടി - കോണ്‍ഗ്രസ്‌ സഖ്യസാധ്യത മങ്ങുന്നു എന്നുവേണം അനുമാനിക്കാൻ.

Ad Image Ad Image Ad Image Ad Image Ad Image Ad Image