Politics
ഹരിയാനയിൽ നാളെ നിയമസഭ തിരഞ്ഞെടുപ്പ്
ഹരിയാന നിയമസഭയിലെ 90 അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനായി 2024 ഒക്ടോബർ 5 ന് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഒക്ടോബർ 8 ന് ഫലം പ്രഖ്യാപിക്കും. ബിജെപി അധികാരം നിലനിർത്താൻ ഇറങ്ങുമ്പോൾ പത്ത് വർഷങ്ങൾക്ക് ശേഷം ഭരണം തിരിച്ചു പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികള്‍, ഗുസ്തി പ്രതിഷേധം, ജാതി സെൻസസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുയർത്തിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്ന സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി നേതാക്കൾ പാർട്ടി വിട്ടു പോയതും ബിജെപി ക്ക് തിരിച്ചടിയാണ്. ഭൂപീന്ദർ ഹൂഡ പക്ഷവും ദലിത് നേതാവായ കുമാരി സെല്‍ജയും തമ്മിലുള്ള തർക്കം, ദലിത് പാർട്ടികളെ ഒപ്പം നിർത്തി പോവുന്ന ജെജെപി, ഐഎൻഎല്‍ഡി തുടങ്ങിയ പാർട്ടികള്‍ നടത്തുന്ന നീക്കങ്ങള്‍, ആംആദ്മി പാർട്ടി സ്ഥാനാർഥികള്‍ പിടിക്കുന്ന വോട്ട് തുടങ്ങിയവ കോണ്‍ഗ്രസിന് വെല്ലുവിളി തീർക്കുന്നു.