inner-image


   ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുവാൻ തീരുമാനിച്ചു എഎപി . 90 നിയമസഭ മണ്ഡലങ്ങള്ളുള്ള ഹരിയാനയിലെ 20 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് എഎപി ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്. സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് എഎപി ഒറ്റയ്ക്ക് മത്സരിക്കുവാൻ തീരുമാനിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇൻഡ്യ സഖ്യത്തിൽ തുടർന്നുകൊണ്ടിരുന്ന അസ്വാരസങ്ങൾക്ക് ഇതോടെ അവസാനമായി.

    തിരഞ്ഞെടുപ്പിന് സമയം വളരെ കുറച്ചു മാത്രമേയുള്ളൂവെന്നും രണ്ടാംഘട്ട പത്രിക ഉടൻ പുറത്തുവിടുമെന്നും ഹരിയാന എഎപി അധ്യക്ഷൻ സുശീൽ ഗുപ്ത പറഞ്ഞു. കോൺഗ്രസും എഎപിയും തമ്മിലുള്ള സഖ്യപ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയിരിക്കുന്ന സമയത്താണ് എഎപിയുടെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം വന്നത് ഇതിനിടെ കോൺഗ്രസും ഒന്നും രണ്ടും ഘട്ട സ്ഥാനാർഥി പട്ടികൾ പുറത്തുവിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഎപി യുമായുള്ള സഖ്യം വേണമെന്ന ആവശ്യത്തിലായിരുന്നവെങ്കിലും ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾ ഇതിനെ എതിർക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ 10 വർഷമായി ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ഈത്തവണ ശക്തമായ ഭരണ വിരുദ്ധവികാരം നിലനിൽക്കുന്നുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image