inner-image

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 നാണ് എല്ലാ വർഷവും ശിശുദിനമായി ആഘോഷിച്ചു വരുന്നത്.കുട്ടികളുടെ അവകാശങ്ങൾ, പരിചരണം,വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിനാണ് ഇന്ത്യയിൽ ശിശുദിനം ആഘോഷിക്കുന്നത്. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്.കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്‌റു കുട്ടികൾക്ക് 'ചാച്ചാജി' ആണ്. 1889 നവംബർ 14 നാണ് ജവഹർ ലാൽ നെഹ്‌റുവിന്റെ ജനനം.ആധുനിക ഇന്ത്യയുടെ ശിൽപി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്,രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. ഗാന്ധിജിയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് സ്വാതന്ത്ര്യ സമരത്തിൽ മുന്നണിപ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

Ad Image Ad Image Ad Image Ad Image Ad Image Ad Image