inner-image

ഇന്ത്യൻ ക്രിക്കറ്റിന്റെ മലയാളി മുഖം 'സഞ്ജു വിശ്വനാഥ് സാംസൺ'.ഇന്ന് അദ്ദേഹം 30 മത്തെ ബർത്ത് ഡേ ആഘോഷിക്കുകയാണ്. പ്രതിഭയുണ്ടായിട്ടും ഇന്ത്യൻ ടീമിൽ പലപ്പോഴും തുടർച്ചയായി ഇടം കിട്ടാത്തവൻ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയ സഞ്ജു 2021 നു ശേഷം തന്റെ ടീമിനെ രണ്ടു തവണ പ്ലേയോഫിൽ എത്തിച്ചിരുന്നു.കഴിഞ്ഞ സീസണിൽ തന്റെ മികച്ച പ്രകടനത്തിലൂടെ 531 റൺസ് എടുത്തിരുന്നു. ഗൗതം ഗംഭീർ ഇന്ത്യയുടെ കോച്ച് ആയതിനു ശേഷം സഞ്ജുവിന് ഇന്ത്യൻ ട്വന്റി 20 ടീമിൽ ഓപ്പണർ സ്ഥാനം ലഭിച്ചു. ഓപ്പനിങ്ങിൽ തുടർച്ചയായി ട്വന്റി 20 യിൽ രണ്ട് സെഞ്ച്വറി അടിക്കുന്ന ആദ്യ ഇന്ത്യൻ താരമാകുകയും ചെയ്തു. ഇനിയും നല്ല പ്രകടനങ്ങൾ നടത്തി ഇന്ത്യയുടെ അഭിമാനമാകാൻ അദ്ദേഹത്തിന് സാധിക്കട്ടെ അതോടൊപ്പം മലയാളം വാർത്ത ലൈവിന്റെ ബർത്ത്ഡേ ആശംസകളും നേരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image