Local News
ഗുരുവായൂരിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം രാവിലെ ഏഴു മുതൽ തുടങ്ങും
ഗുരുവായൂർ ക്ഷേത്രത്തിലെ നവരാത്രി പൂജവെയ്പ് ചടങ്ങുകൾക്ക് ഭക്തിനിർഭരമായ തുടക്കം. കൂത്തമ്പലത്തിലെ അലങ്കരിച്ച സരസ്വതി മണ്ഡപത്തിൽ ഗ്രന്ഥങ്ങൾ പൂജക്ക് വെച്ചു.ശ്രീഗുരുവായൂരപ്പൻ, സരസ്വതി ദേവി, ശ്രീഗണപതി ചിത്രങ്ങൾക്കു മുന്നിൽ കീഴ്‌ശാന്തിക്കാർ ദീപം തെളിയിച്ചു.
ദീപാരാധനയ്ക്ക് ശേഷമായിരുന്നു പുസ്തകങ്ങളും കൃഷ്ണനാട്ടം കളരിയിലെ താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും സ്വീകരിച്ച് പൂജവെയ്പ് ചടങ്ങുകൾ ആരംഭിച്ചത്. ഞായറാഴ്ച സരസ്വതി പൂജയും ശീവേലിയും പൂർത്തിയാകുന്നതോടെ വടക്കേ പത്തായപ്പുരയിലെ വിദ്യാരംഭം ഹാളിലേക്ക് ദേവീദേവൻമാരുടെ ചിത്രം എഴുന്നള്ളിക്കും.കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യൻമാരായി രാവിലെ ഏഴു മുതൽ എഴുത്തിനിരുത്തൽ ചടങ്ങ് നടക്കും.