inner-image

ഡിസംബർ 11നാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. പുരാതന കുടുംബമായ പാലക്കാട് അലനല്ലുർ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്. കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശി വിളക്കുകൾ നടത്തുക. രാത്രി ശീവേലിക്കു ശേഷം വിളക്കുമാടത്തിലെ ചുറ്റുവിളക്കുകൾ എല്ലാം തെളിയിച്ച് മൂന്ന് ആനകളെ എഴുന്നള്ളിച്ച് ഇടയ്ക്ക, നാഗസ്വര അകമ്പടിയോടെ നടത്തുന്ന ചടങ്ങാണിത്. ആഘോഷ ഭാഗമായി വിശേഷാൽ കാഴ്ചശീവേലി, എടക്കപ്രദക്ഷിണം,മേളം, പഞ്ചവാദ്യം,തായമ്പക എന്നിവയും മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. ഗുരുവായൂർ ഏകാദശി ദിവസമായ ഡിസംബർ 11ന് ഗുരുവായൂർ ദേവസ്വമാണ് ചുറ്റുവിളക്ക് നടത്തുക.

Ad Image Ad Image Ad Image Ad Image Ad Image Ad Image