Local News
മണ്ഡല മകര വിളക്ക് തീർത്ഥാടനം പ്രമാണിച്ച്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനസമയം നീട്ടി
ഗുരുവായൂര്‍: മണ്ഡല മകര വിളക്ക് തീർത്ഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതല്‍ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചു. വൈകീട്ട് 3.30ന് നട തുറക്കും. നിലവില്‍ 4.30നാണ് നട തുറക്കുന്നത്.