സർക്കാർ ആശുപത്രികളിലെ സിനിമ ഷൂട്ടിംഗ് അവസാനിപ്പിച്ച് മനുഷ്യാവകാശ കമ്മീഷൻ
സർക്കാർ ആശുപത്രികളിലെ സിനിമ ഷൂട്ടിംഗ് പൂർണമായും അവസാനിപ്പിക്കണമെന്ന നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ. ക്യാഷ്വാലിറ്റി പോലെ 24 മണിക്കൂറും പ്രവർത്തിക്കിനിടങ്ങളിൽ സിനിമ ഷൂട്ടിംഗ് അനുവദിക്കാൻ കഴിയുന്നതല്ല എന്നും കമ്മീഷൻ അറിയിച്ചു. ഇത്തരം സംഭവങ്ങൾ തുടർന്നും ആവർത്തിക്കരുതെന്ന് എല്ലാ സർക്കാർ ആശുപത്രിയിലെയും സൂപ്രണ്ടമാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ കമ്മീഷൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർമാരോട് ആവശ്യപ്പെടുകയും ചെയ്തു.
സർക്കാർ ആശുപത്രിയിൽ പ്രവർത്തി സമയത്ത് ഫഹദ് ഫാസിൽ ചിത്രം ഷൂട്ടിംഗ് തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ അംഗം വി കെ ബീന കുമാരി ഉത്തരവ് പുറപ്പെടുവിച്ചത്. ഷൂട്ടിംഗ് നടന്ന അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഷൂട്ടിംഗ് സമയത്ത് രോഗികൾക്ക് അസൗകര്യം ഉണ്ടായിട്ടില്ല എന്ന് ആശുപത്രി സൂപ്രണ്ടിൻ്റെ വിശദീകരണം തള്ളിയ കമ്മീഷൻ ഷൂട്ടിങ്ങിന് ആശുപത്രി വിട്ടുകൊടുത്തത് തന്നെ വലിയ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചു. മേലിൽ ഇത്തരം കാര്യങ്ങളിൽ ആരോഗ്യപ്രവർത്തകർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു