Education
ഒക്ടോബര്‍ 1 മുതലുള്ള സുകന്യ സമൃദ്ധി യോജന പദ്ധതിയിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക
പെൺമക്കൾക്കായി സുകന്യ സമൃദ്ധി യോജനയുടെ കീഴില്‍ അക്കൗണ്ട് തുറന്നവർ പുതിയ സാമ്ബത്തിക വർഷത്തിന്റെ ആദ്യപാദത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാറിന്റെ മുന്നറിയിപ്പ്.
സുകന്യ സമൃദ്ധി യോജനയുടെ ചട്ടങ്ങളില്‍ സർക്കാർ വരുത്തിയ മാറ്റങ്ങള്‍ 2024 ഒക്ടോബർ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
ദേശീയ ചെറുകിട സമ്ബാദ്യ പദ്ധതിക്ക് കീഴില്‍ തുറക്കുന്ന അക്കൗണ്ടുകളുടെ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് സുകന്യ സമൃദ്ധി യോജനയിലും മാറ്റം ഉണ്ടാക്കുന്നത്. പുതിയ നിയമം അനുസരിച്ച്, ഒരു പെണ്‍കുട്ടിയുടെ അക്കൗണ്ട് അവളുടെ നിയമപരമായ രക്ഷിതാവ് അല്ല തുറന്നിട്ടുള്ളതെങ്കില്‍ , അത് അവളുടെ മാതാപിതാക്കള്‍ക്കോ നിയമപരമായ രക്ഷിതാവിനോ ആയി ഉടൻതന്നെ കൈമാറേണ്ടതാണ്. ഇത് ചെയ്തില്ലെങ്കില്‍ ആ അക്കൗണ്ട് എന്നെന്നേക്കുമായി ക്ലോസ് ചെയ്യും. 2024 ഒക്‌ടോബർ 1 മുതല്‍ ഈ പുതിയ നിയമം രാജ്യത്തുടനീളം നടപ്പാക്കുന്നതായിരിക്കും
2015ലാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി കേന്ദ്ര സർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസിലോ രാജ്യത്തെ ഏതെങ്കിലും ദേശസാത്കൃത ബാങ്കിലോ അക്കൗണ്ട് തുറന്ന് എല്ലാ മാസവും പണം നിക്ഷേപിക്കാവുന്നതാണ്. കുറഞ്ഞ തുകയായ 250 രൂപ നിക്ഷേപിച്ചും അക്കൗണ്ട് തുറക്കാവുന്നതാണ്. ഈ പദ്ധതി പ്രകാരം 15 വർഷം തുടർച്ചയായി എല്ലാ മാസവും അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം.
പെണ്‍കുട്ടിക്ക് 21 വയസ്സ് തികയുമ്ബോള്‍ പണം പലിശ സഹിതം തിരികെ ലഭിക്കും. സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവിൻ്റെ ആനുകൂല്യം ഒരാള്‍ക്ക് ലഭിക്കും. ഈ സ്കീമിന് കീഴില്‍, ആവശ്യാനുസരണം കാലാവധി പൂർത്തിയാകുന്നതിന് മുമ്ബ് പണം പിൻവലിക്കാനുള്ള സൗകര്യവും ലഭ്യമാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്ബോള്‍, പഠന ആവശ്യത്തിനായി ഈ അക്കൗണ്ടില്‍ നിന്ന് മൊത്തം നിക്ഷേപിച്ച തുകയുടെ 50% വരെ പിൻവലിക്കാവുന്നതാണ്