Education, Local News
ചാവക്കാട് ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം തുറന്നു
ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ചെലവിട്ട് പണിത പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായി.
എൻ.കെ. അക്ബർ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, എ.എം. ഷെഫീർ, എ. സായിനാഥൻ, ജ്യോതി രവീന്ദ്രനാഥ്, കെ.പി. ഉദയൻ, ടി.എസ്. ഷെനിൽ തുടങ്ങിയവർ പ്രസംഗിച്ചു.