Health
പൂ പോലെ മൃദുലമായ കാലുകള്‍ ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം
മുഖസൗന്ദര്യം മാത്രമല്ല പാദങ്ങളുടെ സൗന്ദര്യവും ഒരു മനുഷ്യന്റെ വ്യക്തി ശുചിത്വത്തെ വെളിവാക്കുന്നതാണ്. കൃത്യമായ ശ്രദ്ധ കൊടുക്കാത്തത് കൊണ്ട് പാദങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
പാദങ്ങള്‍ വിണ്ടുകീറുന്നതും നഖങ്ങള്‍ പൊട്ടുന്നതും ഒക്കെ കാല്‍പാദങ്ങളുടെ ആകർഷണീയത ഇല്ലാതാക്കും. മനോഹരമായ പാദങ്ങള്‍ ലഭിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.
പാദങ്ങള്‍ സുന്ദരമായി കാത്തുസൂക്ഷിക്കാൻ ആദ്യം വേണ്ടത് പാദങ്ങള്‍ ശുചിത്വമുള്ളതായി വെക്കുക എന്നുള്ളതാണ്. ഇതിനായി ആദ്യം തന്നെ കുറച്ച് ഇളം ചൂടുവെള്ളം എടുക്കണം. ഇതിലേക്ക് അല്പം ഷാമ്ബൂവും കുറച്ച് നാരങ്ങാനീരും ചേർത്ത് ഇളക്കണം. ഇതിലേക്ക് പാദങ്ങള്‍ അല്‍പനേരം ഇറക്കി വയ്ക്കാം. കുറച്ചുനേരം വെച്ചതിനുശേഷം നഖവും പാദങ്ങളും നല്ലതുപോലെ വൃത്തിയാക്കി എടുക്കണം. എല്ലാദിവസവും കിടക്കുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുന്നത് ശീലമാക്കാം.
അതുപോലെതന്നെ നിറം മങ്ങിയ നഖങ്ങളുടെ സ്വാഭാവിക നിറം നിലനിർത്തുന്നതിന് അല്പം ഇളം ചൂടുള്ള വെളിച്ചെണ്ണ പുരട്ടുന്നത് ഗുണം ചെയ്യും. അതുപോലെതന്നെ അല്പം വെളിച്ചെണ്ണ എടുത്ത് കാല്‍പാദത്തിനടിയില്‍ പുരട്ടിയാല്‍ നല്ല ഉറക്കം പ്രധാനം ചെയ്യുന്നതിന് ഇത് ഗുണം ചെയ്യും. കുറച്ച് കസ്തൂരി മഞ്ഞള്‍, അല്പം ചെറുപയർ പൊടി, അല്പം തൈര് എന്നിവ കുഴമ്ബ് രൂപത്തില്‍ ആക്കിയതിനു ശേഷം അല്‍പനേരം കാലില്‍ പുരട്ടി വെച്ച് കഴുകിക്കളയാം. ഇത് പാദങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്.
കാല്‍പാദത്തേക്കാള്‍ വലുത്തോ ചെറുതോ ആയ ചെരിപ്പുകള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. പാദങ്ങളില്‍ ഉണ്ടാകുന്ന വിണ്ടുകീറലിന് പരിഹാരമായി ഒരുപിടി ചുവന്നുള്ളിയും അല്പം വെളുത്തുള്ളിയും ചതച്ചെടുത്ത് അതിന്റെ നീര് എടുത്തതിനുശേഷം അതിലേക്ക് കുറച്ച് ആവണക്കെണ്ണ ചൂടാക്കിയത് ചേർത്ത് മിക്സ് ചെയ്തത് പാദത്തില്‍ പുരട്ടാവുന്നതാണ്.
കാല്‍ കഴുകി തുടച്ചെടുത്തതിനു ശേഷം ഏതെങ്കിലും മോയിസ്ചറൈസർ തേച്ചുപിടിപ്പിക്കുന്നത് വരണ്ട കാല്‍പാദത്തില്‍ നിന്നും രക്ഷനേടാൻ സഹായിക്കും. പാദങ്ങള്‍ മൃദുലവും ഭംഗിയുള്ളതും ആക്കി തീർക്കുന്നതിന് നാരങ്ങയുടെ തൊണ്ട് കൊണ്ട് കാല്‍പാദത്തിലും ഉപ്പൂറ്റിയിലുമെല്ലാം ഉരക്കുന്നത് നല്ലതാണ്