inner-image

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. പവന് 600 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇന്നലെ 120 രൂപയുടെ നേരിയ വർദ്ധനവും രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വർണ വിപണി. ഇന്ന് 57,640 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7215 രൂപയാണ് നൽകേണ്ടത്. വിലയിൽ ചെറിയ കുറവ് അടുത്ത ദിവസങ്ങളിൽ ഉണ്ടായെങ്കിലും ഗ്രാമിന് 7000ന് മുകളിൽ നിൽക്കുന്നത് ആശ്വസിക്കാൻ വക നൽകുന്നില്ല.സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image