Business & Economy
യു എസ് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സ്വർണ്ണവിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണവില ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയിലേക്ക് എത്തി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണവിലയില്‍ പ്രതിഫലിച്ചത്. യുഎസില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതുമാണ് രാജ്യാന്തരതലത്തില്‍ തന്നെ സ്വർണവില ഇടിയാൻ കാരണം.ഗ്രാമിന് 165 രൂപ കുറഞ്ഞ് വില 7,200 രൂപയായി.റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയില്‍ 1000 രൂപയിലധികം ഒറ്റ ദിവസം കൊണ്ട് ഇടിയുന്നത് ഏറെ നാളുകള്‍ക്ക് ശേഷമാണ്.