Business & Economy
സ്വര്‍ണത്തിന് വലിയ വിലയിടിവ്! വേഗം ജ്വല്ലറിയിലേക്ക് വിട്ടോ
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒക്ടോബറില്‍ റെക്കോഡ് വിലയിലേക്ക് കുതിച്ച സ്വര്‍ണം ഇപ്പോള്‍ അപ്രതീക്ഷിതമായി താഴേക്ക് വീണിരിക്കുകയാണ്.
ആഗോള വിപണിയിലെ മാറ്റം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളിലും വിലയില്‍ ഇടിവ് വന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ വിലയിടിയുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാണ്.ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 7220 രൂപയും ഒരു പവന് 57760 രൂപയും ആയിരുന്നു വില. എന്നാല്‍ ഇന്ന് ഗ്രാം വിലയില്‍ 135 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. സമീപകാലത്തൊന്നും ഇത്രയും വലിയ ഇടിവ് സ്വര്‍ണത്തിനുണ്ടായിട്ടില്ല. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7085 രൂപയായി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.