Business & Economy
സ്വർണ്ണം വീണ്ടും റെക്കോർഡ് വിലയിൽ ; ഈ മാസം വർധിച്ചത് 2,200 രൂപ
സ്വർണ വില കുതിച്ചു കയറുന്നതിനിടെ കേരളത്തിലും സ്വർണ വിലയിൽ റെക്കോർഡ് പവന് 160 രൂപ വർധിച്ച് 58,400 രൂപയിലേക്കാണ് സ്വർണ വിലയുടെ മുന്നേറ്റം ഗ്രാമിന് 20 രൂപ വർധിച്ച് 7,300 രൂപയിലെത്തി ആദ്യമായാണ് കേരളത്തിലെ സ്വർണ വില ഈ നിലവാരത്തിലെത്തുന്നത് ഈ മാസത്തെ താഴ്ന്ന നിലവാരം 56,200 രൂപയായിരുന്നു ഇവിടെ നിന്ന് 2,200 രൂപയാണ് സ്വർണ വിലയിലുണ്ടായ വർധന.
ഇപ്പോ കേരളത്തിൽ ഒരു പവൻ വാങ്ങുന്നതിനുള്ള ചെലവ് 65,000 രൂപയും ഭേദിച്ച് മുന്നേറുകയാണ്. ഇന്നത്തെ സ്വർണ വില പ്രകാരം പത്ത് ശതമാനം പണിക്കൂലിയിൽ ഒരു പവൻ ആഭരണം വാങ്ങാൻ 66,000 രൂപയ്ക്കടുത്ത് ചെലവാക്കണം.