Entertainment
സൂപ്പർ ഹിറ്റ് ചിത്രം ഗജിനിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു : തമിഴിലും ഹിന്ദിയിലും ഒരേ സമയം റിലീസ് ഉണ്ടാകുമെന്ന് സൂചന
സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഗജിനിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു.ഹിന്ദിയിൽ ആമിർ ഖാൻ ആയിരുന്നു അഭിനയിച്ചത്.തമിഴിലും ഹിന്ദിയിലും പടം സൂപ്പർ ഹിറ്റായിരുന്നു.തെലുങ്ക് നിര്‍മാതാക്കളായ അല്ലു അരവിന്ദ്, മധു മണ്ടേന എന്നിവരാണ് സിനിമ ഒരുക്കുന്നത് എന്നാണ് വിവരം.തമിഴിലും ഹിന്ദിയിലുംഒരേസമയം ഷൂട്ട് തുടങ്ങാനാണ് പദ്ധതിയെന്നാണ് വിവരം. നിലവില്‍ സിനിമയുടെ സ്‌ക്രിപ്റ്റിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.അതേസമയം ആരായിരിക്കും ഇരു ഭാഷകളിലുമായി സിനിമ സംവിധാനം ചെയ്യുക എന്നതില്‍ തീരുമാനമായിട്ടില്ല.