International
ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്
അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്.നാലുപേർ മരിച്ചതായും നൂറുകണക്കിന് വീടുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.ആളുകളെ തക്ക സമയത്ത് മാറ്റിപാർപ്പിക്കാൻ സാധിച്ചത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി.കൊടുങ്കാറ്റ് മൂലം ഫ്ലോറിഡയില്‍ കനത്ത മഴയുണ്ടായി. താമ്പ ബേ മേഖലയിലെ താമ്പ , സെന്‍റ് പീറ്റേഴ്സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങളില്‍ മിന്നല്‍പ്രളയം ഉണ്ടാകാമെന്നാണു മുന്നറിയിപ്പ്. സെന്‍റ് പീറ്റേഴ്സ്ബർഗില്‍ 42.2 സെന്‍റമീറ്റർ മഴ രേഖപ്പെടുത്തിക്കഴിഞ്ഞു.