International
സ്പെയിനിൽ മിന്നൽ പ്രളയത്തിൽ 140 മരണം
തെക്കു കിഴക്കൻ സ്പെയിനിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 140 ഓളം പേർ മരിച്ചതായി സൂചന. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 20 മാസത്തെ മഴയാണ് എട്ടു മണിക്കൂറില്‍ പെയ്തതെന്നു സ്പാനിഷ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രന്റെ റിപ്പോർട്ട്. തെരുവുകള്‍ പുഴകളായപ്പോള്‍ വാഹനങ്ങളെല്ലാം ഒലിച്ചുപോയി.
പതിറ്റാണ്ടുകള്‍ക്കിടെ സ്പെയിൻ നേരിടുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.
ഏറ്റവും കൂടുതല്‍ നാശമുണ്ടായത് വലൻസിയ പ്രവിശ്യയിലാണ്. നൂറിലധികം മരണങ്ങളും ഇവിടെയാണ്.റോഡ്, റെയില്‍ ഗതാഗതം തകർന്നതോടെ വലൻസിയ പ്രദേശം ഒറ്റപ്പെട്ട നിലയിലാണുള്ളത്.