inner-image

ഓൺലൈൻ ഷോപ്പിങ് പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്. സ്മാർട്ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വമ്പൻ വിലക്കുറവിൽ വാങ്ങാമെന്നതാണ് ബിഗ് ബില്യൺ ഡെയ്സിന്റെ ആകർഷണം. ഇത്തവണത്തെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ് വിൽപനയുടെ തീയതികൾ ചോർന്നിരിക്കുകയാണ്. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ബിഗ് ബില്യൺ ഡേയ്‌സ് വിൽപന സെപ്റ്റംബർ 26-ന് ആരംഭിക്കുമെന്നാണ് അഭിഷേക് യാദവ് എന്ന യൂസർ എക്‌സിൽ ഷെയർ ചെയ്ത ബാനറിൽ പറഞ്ഞിരിക്കുന്നത്.

അതേസമയം, ബിഗ് ബില്യൺ ഡെയ്സ് വിൽപനയുമായി ബന്ധപ്പെട്ട ഔദ്യോഗിക ടീസർ ഫ്ലിപ്കാർട്ടിന്റെ വെബ്സൈറ്റിൽ ലൈവ് ആണെങ്കിലും വിൽപന തുടങ്ങുന്ന തീയതികൾ സംബന്ധിച്ച യാതൊന്നും അതിൽ ഇല്ല. എന്നാൽ എക്സിൽ ഷെയർ ചെയ്ത തീയതി പ്രകാരമാണെങ്കിൽ സെപ്റ്റംബർ 27 മുതലാണ് വിൽപന തുടങ്ങുക. ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾക്ക് സെപ്‌റ്റംബർ 26 മുതൽ വിൽപനയ്‌ക്കുള്ള ആക്‌സസ് ലഭിക്കും.

ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീൽസ്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻസ്, ക്യാഷ് ബാക്ക് ഓഫർ തുടങ്ങിയ ആകർഷകമായ ഓഫറുകളാണ് ഓരോ തവണയും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്സിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നത്. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് കൂടുതൽ സൂപ്പർകോയിനുകളും സ്‌പെഷ്യൽ ഇൻസെന്‍റീവുകളും ലഭിക്കുന്നതാണ്.

ഇത്തവണ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും സ്മാർട്ഫോണുകൾക്കും വമ്പൻ വിലക്കുറവ് ഉണ്ടാകുമെന്നാണ് വിവരം. ഓഫറുകളെക്കുറിച്ച് ഫ്ലിപ്കാർട്ട് ഇതുവരെ യാതൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉത്സവ സീസൺ കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് വമ്പൻ സർപ്രൈസ് ഓഫറുകൾ ഉണ്ടാകുമെന്നു തന്നെയാണ് പലരുടെയും പ്രതീക്ഷ.

ഐഫോൺ 15, ഐഫോൺ 14 മോഡലുകൾ, ഐഫോൺ 16 സീരീസ് എന്നിവയ്ക്ക് വിലക്കുറവ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. അതുപോലെ തന്നെ സാംസങ്ങിന്റെ ഗാലക്‌സി എസ് 24 സീരീസ്, ഗൂഗിളിന്റെ പിക്‌സൽ 9 സീരീസ് ഫോണുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് മുൻനിര മോഡലുകൾക്കും വിലക്കുറവിനുള്ള സാധ്യതയുണ്ട്. റിയൽമി, ഷവോമി, വിവോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾക്കും ആകർഷകമായ കിഴിവുകൾ ഉണ്ടായിരിക്കും.

ലാപ്ടോപ്സ്, ഹെഡ്ഫോൺസ്, ഗെയിമിങ് കൺസോൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്മാർട് ടിവി, റഫ്രിജറേന്ററുകൾ, വാഷിങ് മെഷീനുകൾ തുടങ്ങിയവയും ഉപഭോക്താക്കൾക്ക് വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ വിറ്റ് പുതിയവ വാങ്ങാനുള്ള അവസരവും ബിഗ് ബില്യൺ ഡെയ്സിലുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image